
വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ
വടക്കാഞ്ചേരിയില്‍ നിന്നെത്തിയ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്

തൃശൂര്‍: ചെറുതുരുത്തി വാഴക്കോട് പെട്രോള്‍ പമ്പില്‍ തീപിടുത്തം. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപ്പിടിത്തമുണ്ടായത്. പമ്പില്‍ തീപിടിത്തമുണ്ടായതോടെ തൃശൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലൂടെയുള്ള എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി വഴിതിരിച്ചുവിട്ടു. സ്ഥലത്തേക്ക് ആളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പമ്പിലെ ടാങ്കിലേക്ക് ഉള്‍പ്പെടെ തീ പടരുമോ എന്ന ഭയവുമുണ്ടായിരുന്നു. സമീപത്ത് തുണിക്കടകളും മറ്റുമുണ്ടായിരുന്നെങ്കിലും തീ പടര്‍ന്നുപിടിക്കാഞ്ഞതിനാല്‍ വന്‍നാശനഷ്ടം ഒഴിവായി. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


പെട്രോളിന് അഞ്ചു രൂപ കൂട്ടി, ഡീസലിന് മൂന്നും; ഇന്ധന വില പുനര്‍ നിര്‍ണയിച്ച് നയാര
ഇന്റർവ്യൂ മാര്‍ക്ക് ബോള്‍ പോയിന്റ് പേന കൊണ്ട് രേഖപ്പെടുത്തണം, വീഡിയോ ചിത്രീകരിക്കണം; ശബരിമല മേല്‍ശാന്തി നിയമനത്തില്‍ റിട്ട. ജസ്റ്റിസ് വി ജി അരുണ്‍ നിരീക്ഷകന്
