വയനാട് പനമരം വെണ്ണിയോട് യുവതി കുഞ്ഞിനെയും കൊണ്ട് പുഴയില്‍ ചാടിയ സംഭവത്തില്‍ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ദക്ഷയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:22 am IST

News Now


കല്‍പ്പറ്റ: വയനാട് പനമരം വെണ്ണിയോട് യുവതി കുഞ്ഞിനെയും കൊണ്ട് പുഴയില്‍ ചാടിയ സംഭവത്തില്‍ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. നാലു ദിവസം നീണ്ട തെരച്ചലിന് ഒടുവിലാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്.  കഴിഞ്ഞ വ്യാഴാഴ്ചയാണ് ദര്‍ശന എന്ന യുവതി അഞ്ച് വയസുള്ള കുഞ്ഞിനെയുംകൊണ്ട് പുഴയില്‍ ചാടിയത്. ഉടന്‍തന്നെ ദര്‍ശനയെ രക്ഷപ്പെടുത്തിയെങ്കിലും അവര്‍ വെള്ളിയാഴ്ച വൈകീട്ട് മരിച്ചിരുന്നു. ഇവര്‍ പുഴയില്‍ചാടിയ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെനിന്നാണ് അഞ്ച് വയസുകാരിയുടെ മൃതദേഹം ലഭിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയാണ് വെണ്ണിയോട് ജെന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) ദക്ഷയെയുംകൂട്ടി പുഴയില്‍ച്ചാടിയത്. ദര്‍ശനയെ പ്രദേശത്തെ നിഖില്‍ എന്നയാള്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷം കഴിച്ചിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. നാലുമാസം ഗര്‍ഭിണിയായിരുന്നു ദര്‍ശന.

ദക്ഷയ്ക്കായി നാട്ടുകാര്‍, ഐആര്‍ഡബ്ല്യൂ പ്രവര്‍ത്തകര്‍, തുര്‍ക്കി ജീവന്‍ രക്ഷാ സമിതി, കമ്പളക്കാട് പൊലീസ്, വിവിധ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍, എന്‍ഡിആര്‍എഫ്. സംഘം എന്നീ വിഭാഗങ്ങളെല്ലാം തെരച്ചില്‍ നടത്തിയിരുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ച കാര്യം വ്യക്തമല്ല. ദര്‍ശനയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കാനിരിക്കേയാണ് കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്. യുകെജി വിദ്യാര്‍ഥിനായാണ് മരിച്ച ദക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates