വീട്ടുകാർ പള്ളിയിൽ പോയി; കോട്ടയത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

രാവിലെ ആറരയോടെയാണ് മോഷണം എന്നാണ് നി​ഗമനം. വീടിന്റെ അടുക്കള ഭാ​ഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:26 am IST

കോട്ടയം: വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണവും കവർന്നു. അയർക്കുന്നത്താണ് മോഷണം. കടവിൽ പുരയിൽ ജോണിയുടെ വീട്ടിലാണ് കവർച്ച. 

രണ്ടര പവൻ സ്വർണം, 20,000ത്തിനു മുകളിൽ രൂപയുമാണു അടിച്ചു മാറ്റിയത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

രാവിലെ ആറരയോടെയാണ് മോഷണം എന്നാണ് നി​ഗമനം. വീടിന്റെ അടുക്കള ഭാ​ഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. 

അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദ​ഗ്ധരും ഡോ​ഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിനെ കുറിച്ച് ധാരണയുള്ള മോഷ്ടാക്കളാരോ ആയിരിക്കാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് അനുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now