
തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപം കൂറ്റന്‍ തണല്‍ മരം കടപുഴകി വീണു; ആറ് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു
തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്‍വശം ജൂബിലി കോംപ്ളക്സിലെ ടാക്സി സ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ പുളി മരമാണ് കടപുഴകി വീണത്.

കണ്ണൂര്‍: കനത്ത മഴയില്‍ തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്‍വശം കൂറ്റന്‍ തണല്‍ മരം കടപുഴകി വീണു. നിര്‍ത്തിയിട്ട ആറ് ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശനിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം.
തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്‍വശം ജൂബിലി കോംപ്ളക്സിലെ ടാക്സി സ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ പുളി മരമാണ് കടപുഴകി വീണത്. ശക്തമായ മഴ മൂലം പലരും കടവരാന്തകളില്‍ കയറിനിന്നതിനാലും വാഹനങ്ങള്‍ കുറവായതിനാലും വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.തുടര്‍ന്ന് മരത്തിന് സമീപത്ത് നിര്‍ത്തിയിട്ട ആറ് ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജനറല്‍ ആശുപത്രിയിലേക്ക് ആളുകള്‍ ഇത് വഴിയാണ് കടന്ന് പോകാറുള്ളത്.
ഫയര്‍ഫോഴ്സ് സംഘവും നഗരസഭാ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് മരംമുറിച്ച് മാറ്റി റോഡ് ഗതാഗതയോഗ്യമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


ഷുഹൈബ് വധക്കേസ് വിചാരണ മാറ്റില്ല: പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി; സാക്ഷികളെ വിസ്തരിക്കാൻ പ്രതിഭാഗത്തിന് പൂർണ്ണ അവസരം നൽകണമെന്ന് നിർദ്ദേശം
പാലക്കാട് ജില്ലാ ആശുപത്രിക്ക് എൻക്യുഎഎസ് പദവി; പ്രതിവർഷം ലഭിക്കുക 4.74 കോടി രൂപയുടെ സാമ്പത്തിക സഹായം
