റോഡരികില്‍ പാര്‍ക്ക് ചെയ്ത ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുവീണു; മുന്‍ഭാഗം തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എം സി അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.

A lorry overturned and crashed onto a house in Feroke
ഫറോക്കില്‍ വീടിന് മുകളിലേക്ക് മറിഞ്ഞ ലോറി
Edited by :Sujith
Last Updated :3 നവംബർ 2025, 12:27 pm IST

കോഴിക്കോട്: ഫറോക്കില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എം സി അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.

ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ആ സമയത്ത് അവിടെ ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായതെന്ന് അബ്ദുള്‍ റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. 'അപകടത്തിന് തൊട്ടുമുന്‍പാണ് മക്കള്‍ സ്‌കൂളിലേക്ക് പോയത്. കുളിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നുനോക്കിയത്. എന്നാല്‍ മുന്‍ഭാഗത്തേക്ക് പോകാന്‍ കഴിയാത്തരീതിയില്‍ വീടിന്റെ മുന്‍ഭാഗങ്ങള്‍ ഒന്നൊന്നായി ഇടിയുന്നതാണ് കണ്ടത്. മറ്റുള്ളവര്‍ അടുക്കളയിലുമായിരുന്നു. ആസമയത്ത് അവിടെ ആരും ഇല്ലാത്തത് രക്ഷയായെന്നും റസാഖ് പറഞ്ഞു. അപകടം ഉണ്ടായ കാര്യം ലോറിയുമായി ബന്ധപ്പെട്ടവരെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീടിന്റെ മുറ്റത്ത് നിര്‍ത്തിയിരുന്നു ബൈക്കും ലോറിക്ക് അടിയില്‍ പെട്ടിട്ടുണ്ട്. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസിയായ ആള്‍ ആരോപിക്കുന്നത്. ലോറി ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി.

News Now

Summary

A lorry overturned and crashed onto a house in Feroke

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates