പ്രായപൂർത്തിയാകാത്ത കുട്ടി കാർ ഓടിച്ചു; മാതാവിനെതിരെ കേസ്

കുട്ടി കാർ ഓടിച്ചത് തച്ചങ്ങാട് ഭാ​ഗത്തു നിന്നു ബേക്കലിലേക്ക്

പ്രതീകാത്മക ചിത്രംSource by : ഫയല്‍
Last Updated :3 February 2024, 10:15 pm IST

കാസർക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാർ ഓടിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെതിരെ കേസ്. വണ്ടി ഓടിക്കാൻ കൊടുത്ത പള്ളിക്കര ഹ​ദാദ്ദ് ന​ഗറിലെ നഫീസത്തിനെതിരെ (35) യാണ് കേസ്.

ബേക്കൽ ഇൻസ്പെക്ടർ യുപി വിപിനാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

തച്ചങ്ങാട് ഭാ​ഗത്തു നിന്നു ബേക്കലിലേക്ക് കുട്ടി കാർ ഓടിച്ചു വരുന്നതിനിടെ വാഹന പരിശോധക സംഘത്തിനു മുന്നിൽ എത്തുകയായിരുന്നു. പിന്നാലെ രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ സുരക്ഷിതമായി അയച്ച ശേഷം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now