വീണ്ടും ക്രൂരത; നാലു വയസുകാരിയെ പീഡിപ്പിച്ചു, മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ

കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് കുട്ടിയുടെ മാതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കരഞ്ഞുവരുന്നത് കണ്ടത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ നാലു വയസുകാരിയ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ. മലപ്പുറും തിരൂരങ്ങാടിയിലാണ് സംഭവമുണ്ടായത്. ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വ (30) നെയാണ് അറസ്റ്റ് ചെയ്തത്. 

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയായ നാലു വയസുകാരിയെ ഇയാൾ താമസിക്കുന്ന സ്ഥലത്തേക്കു കൊണ്ടുവന്നു പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് കുട്ടിയുടെ മാതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കരഞ്ഞുവരുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പീഡനത്തിനിരയായതായി കണ്ടെത്തി.

ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മയുടെ പരാതിയിലാണ് പ്രതിയെ തിരൂരങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now