ഇക്കിളിയിട്ടത് കാര്യമായി; സഹപാഠിയുടെ മൂക്കിടിച്ച് തകര്‍ത്തു

മൂക്കിന്റെ പാലം രണ്ട് ഭാഗത്തായി ഒടിഞ്ഞു. തലയിലും മര്‍ദനമേറ്റു.

A playful tickle fight escalates into a serious assault at a Kerala school, resulting in a student`s broken nose
ഇന്റര്‍വെല്‍ കഴിഞ്ഞ് കുട്ടികള്‍ ക്ലാസ്സിലെത്തിയപ്പോഴാണ് ഒരു വിദ്യാര്‍ഥി സഹപാഠിയുടെ ശരീരത്തില്‍ ഇക്കിളിയാക്കിയത്പ്രതീകാത്മക ചിത്രം
Edited by :ആതിര അഗസ്റ്റിന്‍
Last Updated :7 ഫെബ്രുവരി 2026, 9:34 pm IST

പത്തനംതിട്ട: സഹപാഠികള്‍ തമ്മില്‍ ഇക്കിളിയിട്ട് കളിക്കുന്നതിനിടെ കൂട്ടുകാരന്റെ മൂക്കിന്റെ പാലം ഒടിഞ്ഞു. കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കൊമേഴ്‌സ് ക്ലാസ്സില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഇന്റര്‍വെല്‍ കഴിഞ്ഞ് കുട്ടികള്‍ ക്ലാസ്സിലെത്തിയപ്പോഴാണ് ഒരു വിദ്യാര്‍ഥി സഹപാഠിയുടെ ശരീരത്തില്‍ ഇക്കിളിയാക്കിയത്. കളി കാര്യമായപ്പോള്‍ ആദ്യം ഇരുവരും തമ്മില്‍ ഉന്തും തള്ളുമായി. മറ്റ് രണ്ട് കൂട്ടുകാരും കൂടി ചേര്‍ന്ന് ഇക്കിളിയിട്ട കുട്ടിയെ വളരെ ക്രൂരമായി തലയിലും മൂക്കിലും ഇടിക്കുകയും മര്‍ദിക്കുകയും ചെയ്തു. മൂക്കിന്റെ പാലം രണ്ട് ഭാഗത്തായി ഒടിഞ്ഞു. തലയിലും മര്‍ദനമേറ്റു.

പരിക്കേറ്റ കുട്ടിയെ ആദ്യം കലഞ്ഞൂരിലുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് പത്തനാപുരത്തും അവിടെനിന്ന് അടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മൂക്കിന്റെ ഭാഗത്ത് നീരുള്ളതിനാല്‍ മൂന്നുദിവസം കഴിഞ്ഞ് മാത്രമേ ശസ്ത്രക്രിയ നടത്തുവാന്‍ സാധിക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൂക്കിലൂടെ രക്തം നിലയ്ക്കാതെ ഒഴുകുന്നുണ്ട്. രക്ഷിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു.

News Now

Summary

A playful tickle fight escalates into a serious assault at a Kerala school, resulting in a student`s broken nose. Parents file a police complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates