രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപം: ഹെലന് ഓഫ് സ്പാര്‍ട്ടയ്ക്കെതിരെ കേസ്
പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സൈബര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്

തൃശൂർ: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ഇന്‍ഫ്ലുവന്‍സര്‍ ഹെലന് ഓഫ് സ്പാര്‍ട്ട എന്ന ധന്യ ഹര്‍ഷിദിനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സൈബര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ബിഎൻഎസ്, ഐടി ആക്ട്, കേരള പൊലീസ് ആക്ട്, ട്രാന്‍സ്ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ട് തുടങ്ങിയവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ദീപ്തി കല്യാണിയേയും സുഹൃത്തിനേയും അധിക്ഷേപിച്ചുകൊണ്ട് ഹെലന് ഓഫ് സ്പാര്‍ട്ട സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത്. വിഡിയോയില്‍ ദീപ്തിക്കെതിരെ അതിരൂക്ഷവും അധിക്ഷേപവുമായ പരാമർശങ്ങൾ ധന്യ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ദീപ്തി കല്യാണി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു.
WHAT TO READ NEXT

ബ്രൗണ്‍ഷുഗര്‍ കൈമാറാനെത്തി; അസം സ്വദേശി ആലുവയില്‍ പിടിയില്‍
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Abuse against trans woman Deepthi Kalyani: Case registered against Helen of Sparta
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



