ബ്രൗണ്‍ഷുഗര്‍ കൈമാറാനെത്തി; അസം സ്വദേശി ആലുവയില്‍ പിടിയില്‍
മഹിളാലയം പാലത്തിന് സമീപം വെച്ചായിരുന്നു ബ്രൗണ്‍ ഷുഗറുമായി ഇതിരീസ് അലി പിടിയിലാകുന്നത്

കൊച്ചി: ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാനക്കാരന് ആലുവയില്‍ പിടിയില്‍. അസം സ്വദേശി ഇതിരീസ് അലിയെയാണ് എക്സൈസ് പിടികൂടിയത്. 22 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.
മയക്കുമരുന്ന് മറ്റൊരാള്‍ക്ക് കൈമാറാനായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. മഹിളാലയം പാലത്തിന് സമീപം വെച്ചായിരുന്നു ബ്രൗണ്‍ ഷുഗറുമായി ഇതിരീസ് അലി പിടിയിലാകുന്നത്.
സംശയം തോന്നി ഇതിരീസ് അലിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കൊച്ചി തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ സ്വദേശി സെയ്ദലിയാണ് അറസ്റ്റിലായത്. 38.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
WHAT TO READ NEXT

38.75 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കരയില്‍ യുവാവ് അറസ്റ്റില്‍
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
Assam native arrested with brown sugar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



