
നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് രണ്ടു പേർ മരിച്ചു; അപകടം മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന 2 പേർക്ക് പരുക്കേറ്റു
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST
Edited by :migrator
കണ്ണൂർ; നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു രണ്ടു പേർ മരിച്ചു. കാർ യാത്രക്കാരായ ചിറക്കൽ അലവിലെ പ്രജുൽ (34) പൂർണിമ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന 2 പേർക്ക് പരുക്കേറ്റു. കണ്ണൂർ പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനു സമീപം പുലർച്ചെ 2.30നായിരുന്നു അപകടം.
മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞു പുലർച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


