തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്
ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെ മുത്തുള്ളിയാല് ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം.

തൃശൂര്‍: തൃപ്രയാര്‍ റോഡില്‍ മുത്തുള്ളിയാലില്‍ ജീപ്പ് സ്വകാര്യബസില്‍ ഇടിച്ച് ജീപ്പില്‍ സഞ്ചരിച്ച രണ്ടുപേര്‍ മരിച്ചു. 12 ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മഞ്ഞപ്ര ആവുപാടം ദേവസ്യയുടെ മകന് ബിജു (44), ഒഡീഷ സ്വദേശി സന്തോഷ് പ്രധാന് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.
രണ്ട് പേരാണ് ജീപ്പില്‍ ഉണ്ടായത്. ഇവരെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവില്‍ പുറത്തെടുത്ത് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെ മുത്തുള്ളിയാല് ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം. അമിത വേഗത്തില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ തൃപ്രയാര്‍ ഭാഗത്തേക്ക് പോയ ബസില്‍ ഇടിക്കുകയായിരുന്നു.
ബസ് യാത്രക്കാരായ ചിറക്കല്‍ വാക്കറ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (64), ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കറപ്പന് വീട്ടില്‍ അബ്ദുള്ള (74), ഇഞ്ചമുടി വെള്ളംപറമ്പില്‍ സുബിത (37), ഇഞ്ചമുടി മുറിപറമ്പില്‍ ലക്ഷ്മിക്കുട്ടി (76) എന്നിവരെ കൂര്‍ക്കഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇഞ്ചമുടി ഞാറ്റുവെട്ടി ദിലീപിന്റെ ഭാര്യ ഷീബ (53),മകള്‍ അമൃത (15), മണലൂര്‍ പുത്തന്‍പുരയ്ക്കല്‍ കുട്ടന്റെ മകന് മോഹനന് (58),മോഹനന്റെ ഭാര്യ ശ്യാമ (50),പൊന്നൂക്കര തെക്കുംപുറം ബിജുവിന്റെ ഭാര്യ രേഷ്മ (33), മക്കളായ ഭവീഷ് കൃഷ്ണ (12), ഭദ്രശ്രീ (10), അവിണിശ്ശേരി കുന്നത്തുവളപ്പില്‍ അനില്‍കുമാറിന്റെ ഭാര്യ അംബിക (49), എന്നിവരെ പഴുവിലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



