
കാര്‍ ഒരാഴ്ച കാലത്തേയ്ക്ക് വാടകയ്ക്കെടുത്തു, ആറ് മാസം കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല; പണയം വെച്ച കേസില്‍ പ്രതി പിടിയില്‍- വീഡിയോ
കാര്‍ വാടകക്കെടുത്ത് പണയം വെച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍: കാര്‍ വാടകക്കെടുത്ത് പണയം വെച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം പുന്നയ്ക്ക ബസാര്‍ സ്വദേശി ഷാരൂഖിനെയാണ് (22) മതിലകം പൊലീസ് പിടികൂടിയത്.
2021 ഫെബ്രുവരിയിലാണ് മതിലകം പൊക്ലായ് സ്വദേശി കോഴിപറമ്പില്‍ വേണുഗോപാലിന്റെ കയ്യില്‍ നിന്നും സ്വിഫ്റ്റ് കാര്‍ ഒരാഴ്ച്ച കാലത്തേക്ക് വാടകക്കെടുത്തത്. ആറ് മാസം കഴിഞ്ഞിട്ടും കാര്‍ തിരിച്ചു കിട്ടാതായതോടെ വേണുഗോപാല്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മതിലകം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. ഇന്നലെ പ്രതി തൃശൂരില്‍ ഉണ്ടെന്നറിഞ്ഞ് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പണയം വെച്ച കാര്‍ പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. വാടകയ്ക്കെടുത്ത കാര്‍ ഷാരൂഖ് വാടാനപ്പള്ളി സ്വദേശി അജ്മലിനും, അജ്മല്‍ എറണാകുളം സ്വദേശിയായ ഷെറിന് തോമസ്, സജാസ് എന്നിവര്‍ക്കും പണയം വെച്ചതായി പൊലീസ് പറഞ്ഞു.
വാഹനങ്ങള്‍ പണയത്തിലെടുത്ത് മറിച്ചു വില്‍ക്കുന്ന സംഘത്തില്‍പ്പെട്ടയാളാണ് സജാസ് എന്ന് പൊലീസ് പറഞ്ഞു. ഈ കേസില്‍ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഷാരൂഖിന് കയ്പമംഗലം പൊലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസ് നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്



