
ദുൽഖർ സൽമാന് കോവിഡ്; ഐസൊലേഷനിൽ
ദുൽഖർ സൽമാന് കോവിഡ്; ഐസൊലേഷനിൽ
കൊച്ചി: മമ്മൂട്ടിക്ക് പിന്നാലെ മകനും നടനുമായ ദുൽഖർ സൽമാനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ വിവരം ദുൽഖർ സൽമാൻ തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കിയത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാൽ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്.
വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് ദുൽഖർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ഐസൊലേറ്റ് ചെയ്യണമെന്നും കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു.
മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ദുൽഖർ ആവശ്യപ്പെട്ടു. മാസ്ക് ധരിച്ച് സുരക്ഷിതരായി ഇരിക്കാനും താരം ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിൻറെ ചിത്രീകരണത്തിനിടെ മമ്മൂട്ടി കോവിഡ് പോസിറ്റീവായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

Related News


Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?
