അവസാനമായി നടനെ ഒരുനോക്കു കാണാൻ കാഞ്ഞിരംകുളത്തെ അദ്ദേഹത്തിന്റെ തറവാട്ട് വീട്ടിലേക്ക് ആയിരക്കണക്കിനാളുകളാണെത്തിയത്.

Mohanraj
മോഹൻരാജിന്റെ സംസ്കാര ചടങ്ങിൽ നിന്ന്Source by : ടെലിവിഷൻ ദൃശ്യം
Last Updated :4 October 2024, 9:20 pm IST

News Now

തിരുവനന്തപുരം: നടൻ മോഹൻരാജിന് വിട നൽകി നാട്. അവസാനമായി നടനെ ഒരുനോക്കു കാണാൻ കാഞ്ഞിരംകുളത്തെ അദ്ദേഹത്തിന്റെ തറവാട്ട് വീട്ടിലേക്ക് ആയിരക്കണക്കിനാളുകളാണെത്തിയത്. കലാ സാംസ്കാരിക രം​ഗത്തെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഇന്ന് രാവിലെയാണ് മോഹൻരാജിന്റെ ഭാര്യയും മകളും ചെന്നൈയിൽ നിന്നെത്തിയത്.

ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മോഹൻരാജ് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അന്തരിച്ചത്. 1988 ല്‍ കെ മധു സംവിധാനം ചെയ്ത മൂന്നാംമുറയിലൂടെയാണ് മലയാളത്തില്‍ തുടക്കം കുറിച്ചത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. ഒരു ജാപ്പനീസ് ചിത്രത്തിലും വേഷമിട്ടു. 'റോഷാക്ക്' ആണ് അവസാന ചിത്രം.

സൈന്യത്തിലായിരുന്ന മോഹന്‍രാജ് പിന്നീട് അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസറായി പ്രവര്‍ത്തിക്കുമ്പോഴാണ് 'കിരീട'ത്തില്‍ അഭിനയിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ വില്ലന്‍ വേഷത്തിലെത്തി ശ്രദ്ധേയനായി. കിരീടത്തിലെ മോഹൻരാജ് അവതരിപ്പിച്ച കീരിക്കാടൻ ജോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭാര്യ: ഉഷ മോഹന്‍ ഹഡ്‌കോ ഉദ്യോഗസ്ഥയാണ്. മക്കള്‍: ജേഷ്മ (എംടെക് വിദ്യാര്‍ഥിനി, കാനഡ), കാവ്യ (ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി, ചെന്നൈ).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates