ഒട്ടും പ്രതീക്ഷിക്കാത്തതാണ് കോളജിൽ നടന്നത് എന്നാണ് അപർണ പറഞ്ഞത്

അപർണ ബാലമുരളി/ ചിത്രം; ഇൻസ്റ്റ​ഗ്രാം, വിദ്യാർത്ഥി അപർണ ബാലമുരളിയുടെ തോളിൽ കയ്യിടാൻ ശ്രമിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:16 am IST

News Now

കൊച്ചി; എറണാകുളം ലോ കോളജിൽ വച്ച് വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. ഒട്ടും പ്രതീക്ഷിക്കാത്തതാണ് കോളജിൽ നടന്നത് എന്നാണ് അപർണ പറഞ്ഞത്. കോളജ് അധികൃതരുടെ നടപടികളിൽ തൃപ്തിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. 

ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. ലോ കോളജിൽ അങ്ങനെ സംഭവിക്കരുതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കോളജിന് അറിയാം, അതുപോലെ തന്നെ അവർ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തിൽ മാപ്പ് പറഞ്ഞു. കോളജിനെ ഞാൻ ബഹുമാനിക്കുന്നു.- അപർണ പറഞ്ഞു. 

എറണാകുളം ലോ കോളജിൽ യൂണിയൻ പരിപാടിക്ക് എത്തിയപ്പോഴാണ് ഒരു വിദ്യാർത്ഥിയിൽ നിന്ന് അപർണയ്ക്ക് മോശം അനുഭവമുണ്ടായത്. പൂ കൊടുക്കാനായി സ്റ്റേജിൽ എത്തിയ വിദ്യാർത്ഥി കയ്യിൽ കയറി പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. താരം അതൃപ്തി പ്രകടമാക്കിയതോടെ വിദ്യാർത്ഥി ക്ഷമാപണം നടത്തി. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വലിയ വിമർശനങ്ങൾക്ക് കാരണമാവുകയായിരുന്നു. പിന്നാലെ വിദ്യാർത്ഥിയെ കോളജ് സസ്പെൻഡ് ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates