
ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുത്, മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി
ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ദിലീപിനെ അന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്. കേസിന് അടിസ്ഥാനമായ ഈ മൊഴി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് കേസ് ചൊവ്വാഴ്ചയിലേക്കു മാറ്റിയത്.
കേസിനു പിന്നില്‍ ദുരുദ്ദേശ്യമാണെന്നാണ് ദിലീപ് വാദിക്കുന്നത്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പുതിയ ആരോപണവുമായി വരുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു.
ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി. അനൂപും സൂരജും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
വധിക്കാന്‍ ഗൂഢാലോചന
കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന മുന്‍ പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആറില്‍ പറയുന്നത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് െ്രെകംബ്രാഞ്ച് കേസ് എടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

Related News


കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു
