
മൗലികാവകാശം ലംഘിക്കപ്പെട്ടെന്ന് നടി, ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
കേസില്‍ അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നല്‍കുന്നതിനെതിരായ ദിലീപിന്റെ ഹര്‍ജി ഉത്തരവിനായി മാറ്റി.
കേസില്‍ അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിപ്പകര്‍പ്പ് നല്കാന് ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
അതേസമയം, കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണുള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന് ചോദിച്ചു. ജില്ലാജഡ്ജിയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കി. അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് ദിലീപിന് എന്തിനാണെന്നും അതിജീവിത ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

Related News


ബാലിയിലുണ്ടായ അപകടത്തില്‍ നുഷ്രത്ത് ബറൂച്ചയുടെ നട്ടെല്ലിന് പരുക്ക്; എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കും

'ലൈംഗിക ആവശ്യം നിരസിച്ചതിന് പ്രമുഖ നടന് നായികയെ ആക്രമിച്ചു, മനഃപൂര്‍വം വീഴ്ത്തി നടിയെ സ്റ്റണ്ട് മാസ്റ്റര്‍ നിരന്തരം ശല്യം ചെയ്തു'; മലയാള സിനിമയിലെ ചൂഷണത്തിന്റെ അറിയാക്കഥകളുമായി പുസ്തകം

