
ബാലിയിലുണ്ടായ അപകടത്തില്‍ നുഷ്രത്ത് ബറൂച്ചയുടെ നട്ടെല്ലിന് പരുക്ക്; എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കും
നടിയെ ഇപ്പോള്‍ ബാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ബാലിയില്‍ വച്ചുണ്ടായ അപകടത്തില്‍ നടി നുഷ്രത്ത് ബറൂച്ചയുടെ നട്ടെല്ലിന് പരുക്കേറ്റു. ഷൂട്ടിനും വിനോദ യാത്രയ്ക്കുമായി ബാലിയിലെത്തിയതായിരുന്നു താരം. നട്ടെല്ലിന് ഫ്രാക്ചര്‍ സംഭവിച്ചിട്ടുണ്ട്. നടിയെ ഇപ്പോള്‍ ബാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നടിയെ ബാലിയില്‍ നിന്നും മുംബൈയിലേക്ക് എയര്‍ ആംബുലന്‍സ് വഴി എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. മുംബൈയില്‍ വച്ചായിരിക്കും സര്‍ജറി നടത്തുക. സര്‍ജറിയ്ക്ക് ശേഷം താരത്തിന് മാസങ്ങളുടെ വിശ്രമം വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
റെമോ ഡിസൂസയുടെ സിനിമയാണ് നുഷ്രത്തിന്റേതായി അണിയറയിലുള്ളത്. ടൈഗര്‍ ഷ്രോഫ്, പഷ്മിന റോഷന്‍, അഭിഷേക് ബാനര്‍ജി, എല്‍വിഷ് യാദവ് എന്നിവരും ചിത്രത്തിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ നടിയുടെ വരാനിരിക്കുന്ന സിനിമകളുടെ ചിത്രീകരണം വൈകാന്‍ സാധ്യതയുണ്ട്.
പ്യാര്‍ കാ പഞ്ച്‌നാമയിലൂടെയാണ് നുഷ്രത്ത് താരമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. നായികയായി അഭിനയിച്ച ഛോരി 2 ആണ് ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ടെലിവിഷന്‍ പരമ്പരകളിലും സംഗീത വിഡിയോകളിലും നുഷ്രത്ത് അഭിനയിച്ചിട്ടുണ്ട്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Nushrratt Bharuccha faces an accident in Bali and injures her spine. She will be transferred to Mumbai via air ambulance.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

'ലൈംഗിക ആവശ്യം നിരസിച്ചതിന് പ്രമുഖ നടന് നായികയെ ആക്രമിച്ചു, മനഃപൂര്‍വം വീഴ്ത്തി നടിയെ സ്റ്റണ്ട് മാസ്റ്റര്‍ നിരന്തരം ശല്യം ചെയ്തു'; മലയാള സിനിമയിലെ ചൂഷണത്തിന്റെ അറിയാക്കഥകളുമായി പുസ്തകം



