കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് കാവ്യാമാധവന്‍ ഹാജരായത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍ സാക്ഷി വിസ്താരത്തിനായി കോടതിയില്‍ ഹാജരായി. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് കാവ്യാമാധവന്‍ ഹാജരായത്.

കഴിഞ്ഞ മെയ്മാസത്തില്‍ കോടതിയില്‍ ഹാജരായിരുന്നെങ്കിലും കാവ്യയുടെ വിസ്താരം നടന്നിരുന്നില്ല. കേസില്‍ 300 ഓളം പേരുടെ വിസ്താരമാണ് പൂര്‍ത്തിയാക്കാനുള്ളത്.

നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. 2017 ലാണ് കൊച്ചിയില്‍ യുവനടി അക്രമത്തിന് ഇരയായത്. 

കേസില്‍ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്. 300ല്‍ അധികം സാക്ഷികളുള്ള കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സിബിഐ ആറ് മാസം സമയം കൂടി സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates