സാമ്പത്തിക തട്ടിപ്പുകേസില്‍ തിഹാര്‍ ജയിലിലുള്ള സുകേഷ് തന്റെ കാമുകനല്ലെന്നും നടി അറിയിച്ചു

ലീന മരിയ പോൾ/ഫോട്ടോ:ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:48 am IST

News Now

ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പു കേസില്‍ ഡല്‍ഹി പൊലീസ് തന്നെ കുടുക്കിയതെന്ന് നടി ലീനമരിയ പോള്‍. കേസ് കെട്ടിച്ചമച്ചതാണ്. മൂന്നാഴ്ചയായി പൊലീസ് ഒപ്പമുണ്ട്. കേസ് എന്താണെന്ന് പോലും അറിയില്ല. സാമ്പത്തിക തട്ടിപ്പുകേസില്‍ തിഹാര്‍ ജയിലിലുള്ള സുകേഷ് തന്റെ കാമുകനല്ലെന്നും നടി അറിയിച്ചു. 

അതേസമയം സാമ്പത്തിക കുറ്റം അന്വേഷിക്കുന്ന വിഭാഗത്തിന് നടി ലീനയെ 15 ദിവസം കോടതി കസ്റ്റഡിയില്‍ വിട്ടു. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെന്നതാണ് കേസ്. ഇന്നലെയാണ് ലീനയെ അറസ്റ്റ് ചെയ്തത്. മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖറിനെ കേസില്‍ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുകേഷിന്‍റെ ചെന്നെയിലെ വസതിയില്‍ റെയ്ഡ് നടത്തിയ ഇ ഡി പതിനാറ് ആഡംബര കാറുകളും കോടിക്കണക്കിന് രൂപയുടെ സാധനങ്ങളും കണ്ടെത്തിയിരുന്നു. 

സുകേഷ് ഉപയോഗിച്ച ഐ ഫോൺ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിൽ  അയച്ചിരിക്കുകയാണ്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates