
'ഷൗക്കത്തിനെതിരായ പരാമര്‍ശം പിന്‍വലിക്കണം; യുഡിഎഫില്‍ ഘടകകക്ഷിയാക്കാനാകില്ല; അന്‍വറില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു'
തൃണമൂലിനെ മുന്നണിയില്‍ എടുക്കുന്നതില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ ആവില്ല. അതുകൊണ്ടാണ് അസോസിയേറ്റ് മെമ്പര്‍ ആക്കുന്നതെന്ന് അദേഹം പറഞ്ഞു

മലപ്പുറം: പിവി അന്‍വറിനെ ഘടകകക്ഷിയാക്കാനാകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് (Adoor Prakash). അസോസിയേറ്റ് അംഗമാക്കാമെന്ന യുഡിഎഫ് തീരുമാനം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും ആര്യാടന് ഷൗക്കത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണക്കുമെന്ന് അന്‍വര്‍ ആദ്യം പറഞ്ഞിരുന്നു. അതിന് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പ്രസ്താവന പിന്‍വലിച്ചാല്‍ അസോസിയേറ്റ് മെമ്പര്‍ ആക്കും. ഇക്കാര്യം അന്‍വറുമായി സംസാരിച്ചു. അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. പരാമര്‍ശം പിന്‍വലിക്കണമെന്നത് യു ഡി എഫ് ഏകകണ്ഡമായി തീരുമാനിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
തൃണമൂലിനെ മുന്നണിയില്‍ എടുക്കുന്നതില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ ആവില്ല. അതുകൊണ്ടാണ് അസോസിയേറ്റ് മെമ്പര്‍ ആക്കുന്നതെന്ന് അദേഹം പറഞ്ഞു. വിജയ സാധ്യത ഇല്ല എന്ന് കാലേക്കൂട്ടി പ്രഖ്യാപിക്കാന്‍ ആവില്ല. രാഷ്ട്രീയ പോരാട്ടം വരുന്നതാണ് നല്ലത്. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്ന് അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഘടകകക്ഷി ആക്കാതെയുള്ള യുഡിഎഫ് നീക്കം അന്‍വര്‍ അംഗീകരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ നാളെ രാവിലെ 9ന് മാധ്യമങ്ങളെ കാണും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


'ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ വാഴ്ത്തുന്ന ഗുണ്ടകൾ ഇവിടെ ഉണ്ടെന്ന് മറക്കരുത്'; വിമർശനവുമായി പ്രകാശ് രാജ്

ഹണിമൂണ്‍ കഴിഞ്ഞു? കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കുന്നു; വിഡി സതീശന്റെ ശൈലിയില്‍ അതൃപ്തി
