ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലികള്‍; വീക്ഷണം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലി വിവാദത്തില്‍ രണ്ട് വീക്ഷണം ജീവനക്കാര്‍ക്കെതിരെ നടപടി

വിവാദമായ ഐശ്വര്യകേരളയാത്രയുടെ പരസ്യം
Last Updated :20 January 2024, 8:40 am IST

കാസര്‍കോട്: ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലി വിവാദത്തില്‍ രണ്ട് വീക്ഷണം ജീവനക്കാര്‍ക്കെതിരെ നടപടി. കാസര്‍കോട് ബ്യൂറോയിലെ രണ്ടുപേരെ സസ്‌പെന്റ് ചെയ്തു. മാര്‍ക്കറ്റിംഗ്, ഡിസൈനിംഗ് ജീവനക്കാര്‍ക്കെതിരാണ് നടപടി.

ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന ദിവസംയാത്രയുടെ മുഴുവന്‍ പേജ് പരസ്യം കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്നിരുന്നു. യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്ത് ആദരാഞ്ജലികള്‍ എന്നാണ് അച്ചടിച്ചിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. വീ്ക്ഷണത്തിന്റെ ചുമതലയുള്ളവരെ പ്രതിപക്ഷ നേതാവ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

വീക്ഷണത്തിലെ പരാമര്‍ശം വലിയ വിവാദത്തിന് ഇടവച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പരിഹസിച്ചും രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കിട്ടിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now