
'കോടതി സര്‍ക്കാരിന്റെ തലയിലിട്ടു; അരിക്കൊമ്പനെ എവിടേക്കു മാറ്റിയാലും പ്രതിഷേധ സാധ്യത'
ആനയെ എവിടേക്ക് മാറ്റിയാലും പ്രതിഷേധ സാധ്യതയുണ്ട്.

തിരുവനന്തപുരം: അരിക്കൊമ്പന് വിഷയത്തില്‍ കൃത്യമായ വിധി പ്രഖ്യാപിക്കുന്നതിന് പകരം ഉത്തരവാദിത്വം കോടതി സര്‍ക്കാരിന്റെ തലയിലേക്കാണ് ഇട്ടതെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിന്റെ സാധ്യതകള്‍ ആരായുമെന്ന് ശശീന്ദ്രന് പറഞ്ഞു. ആനയെ എവിടേക്ക് മാറ്റിയാലും പ്രതിഷേധ സാധ്യതയുണ്ട്. കോടതി നിര്‍ദേശം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നും ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന്റെ മുമ്പിലുള്ള ഫലപ്രദമായ ഓപ്ഷന് വനം വകുപ്പിന്റെ കീഴിലുള്ള ആനവളര്‍ത്തുകേന്ദ്രത്തിലേക്ക് മാറ്റുക എന്നതാണ്. വിധിയുടെ പശ്ചാത്തലത്തില്‍ കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ കഴിയുക എന്നത് നിയമവിദഗ്ധന്‍മാരുമായി ആശയവിനിമയം നടത്തും. കേസ് 19നാണ് വീണ്ടും പരിഗണിക്കുന്നത്. ആ സമയത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശശീന്ദ്രന് പറഞ്ഞു.
കോടതി വിധി നടപ്പാക്കാന്‍ കഴിയില്ലന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. . പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന ഉത്തരവ് വന്നതിന് പിന്നാലെ ആ പ്രദേശത്ത് വലിയ ജനകീയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. അതിന്റെ പശ്ചാത്തലത്തിലാണ് അവിടുത്തെ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി എടുത്ത നിലപാട് അരിക്കൊമ്പനെ കൂട്ടിലടയ്ക്കാന്‍ പാടില്ല, പറമ്പിക്കുളത്തേക്ക് കൊണ്ടുപോകേണ്ടതില്ല. മറ്റ് ഏതെങ്കിലും സ്ഥലം സര്‍ക്കാര്‍ തന്നെ കണ്ടുപിടിക്കണമെന്നാണ്. ജനവാസമേഖലയില്‍ എവിടെ മാറ്റിയാലും ഈ പ്രതിഷേധങ്ങള്‍ ഉയരാന്‍ ഇടയില്ലേ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ജനങ്ങളുടെ ആശങ്കയും വന്യജീവികളുടെ സുരക്ഷയും പരിഹരിച്ചകൊണ്ടുപോകാനുള്ള മാര്‍ഗങ്ങളെ കുറിച്ചാണ് സര്‍ക്കാര്‍ നാളിതുവരെ ആലോചിച്ചതെന്നും ശശീന്ദ്രന് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



