
ജയിലില്‍ ആകാശ് തില്ലങ്കേരിയുടെ അക്രമം; അസിസ്റ്റന്റ് ജയിലറെ മര്‍ദിച്ചു
കാപ്പ ചുമത്തി ജയിലില്‍ അടച്ച ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍ അക്രമം അഴിച്ചുവിട്ടു.

തൃശൂര്‍: കാപ്പ ചുമത്തി ജയിലില്‍ അടച്ച ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍ അക്രമം അഴിച്ചുവിട്ടു. ജയിലറെ മര്‍ദിച്ചു. സെല്ലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ഇയാള്‍ അസിസ്റ്റന്റ് ജയിലര്‍ രാഹുലിനെ മര്‍ദിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ആകാശിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്.
മറ്റു കേസുകളില്‍ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസില്‍ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനിടെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആകാശ് പ്രതിയായത്. തുടര്‍ന്ന് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ഗോഡൗണില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു; അറസ്റ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



