
'മൂത്രം കുടിപ്പിച്ചു, ലിംഗത്തില്‍ നൂല് കെട്ടി വലിച്ചു', അഖില്‍ സജീവിന്റെ പരാതിയില്‍ കേസ്
രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് പിലാശേരിയില്‍ കഴിഞ്ഞ മെയ് നാല് മുതല്‍ പതിനാല് വരെ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി.

പത്തനംതിട്ട: നിയമനത്തട്ടിപ്പ് കേസ് പ്രതി അഖില്‍ സജീവന്റെ പരാതിയില്‍ കോഴിക്കോട്ടെ അഞ്ചംഗ സംഘത്തിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. കോഴിക്കോട് പിലാശേരിയിലും കോട്ടയം മണിമലയിലുമായി സംഘം ചേര്‍ന്നു മര്‍ദിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോഴിക്കോട് പിലാശേരിയില്‍ കഴിഞ്ഞ മെയ് നാല് മുതല്‍ പതിനാല് വരെ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. അഭിഭാഷകരായ റായിസ്, ലെനില്‍, ബാസിത് കൂട്ടാളികളായ ശ്രീരൂപ്, സാദിഖ് എന്നിവരാണ് പ്രതികള്‍.
റായിസും ലെനിനും നടത്തുന്ന ഇന്റീരിയര്‍ സ്ഥാപനത്തിന്റെ ചുമതലക്കാരനായ അഖില്‍ പണം തട്ടിച്ചെന്ന സംശത്തില്‍ ആദ്യം ഫ്ളാറ്റിലും പിന്നീട് പിലാശേരിയിലെ വീട്ടിലും ബെഞ്ചില്‍ കെട്ടിയിട്ട് മര്‍ദിച്ചു എന്നാണ് പരാതി. ബാരലിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു, മൂത്രം കുടിപ്പിച്ചു, ലിംഗത്തില്‍ നൂല് കെട്ടി വലിച്ചു തുടങ്ങിയ ഉപദ്രവങ്ങളും പരാതിയില്‍ പറയുന്നു. അവശതയില്‍ വീണു പോയ സമയത്ത് ഡോക്ടറെ കാണിക്കാന്‍ പോകുന്ന വഴിയിലും മര്‍ദിച്ചു. ഇന്റീരിയര്‍ പണിക്കിടെ വീണെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്. ഒന്നാം പ്രതി ശ്രീരൂപ് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും അഖില്‍ മൊഴി നല്കി. മണിമലയിലെ ഗ്ലാഡിസ് എന്നയാളുടെ വീട്ടില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
