നവവധു സുചിത്രയുടെ മരണം; സൈനികനായ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍

വള്ളികുന്നത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍

സുചിത്ര
Last Updated :20 January 2024, 8:47 am IST
Edited by :migrator

ആലപ്പുഴ: വള്ളികുന്നത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റു ചെയ്തത്.

സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റു ചെയ്തത്. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചത്.

കഴിഞ്ഞ മാസം 22നാണ് ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ സുചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടക്കുമ്പോള്‍ സുലോചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച് 21-നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം.സൈനികനായ വിഷ്ണു മേയില്‍ ജോലി സ്ഥലമായ ജാര്‍ഖണ്ഡിലേക്ക് മടങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now