പോസ്റ്റുമോർട്ടം റിപ്പോർട്ട്

alappuzha toddler death
alappuzha toddler deathSource by : file
Last Updated :18 October 2026, 7:52 pm IST

News Now

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരന്റെ മരണം പോഷകാഹാര കുറവ് കാരണമെന്നു കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം തെളിഞ്ഞത്. കുഞ്ഞിനു മതിയായ തൂക്കമുണ്ടായിരുന്നില്ല. 12 കിലോ വേണ്ടിടത്ത് കുഞ്ഞിന് 7 കിലോ തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തി. രക്തക്കുറവ് ഉണ്ടായിരുന്നതായും കുഞ്ഞിനു മതിയായ പരിചരണം കിട്ടിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ നേരത്തെ രം​ഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോസ്റ്റുമോർട്ടം നടത്തിയത്. കാര്‍ത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ് - താര ദമ്പതികളുടെ രണ്ട് വയസുള്ള മകന്‍ രാഹുലാണ് മരിച്ചത്. പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറഞ്ഞത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് ഏതാനും നാള്‍ മുമ്പ് മരിച്ചിരുന്നു. ദമ്പതികള്‍ക്ക് മറ്റു നാലു കുഞ്ഞുങ്ങള്‍ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചത്.

കുഞ്ഞുങ്ങളെ ദമ്പതികള്‍ പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടുത്തിടെ ജനപ്രതിനിധികള്‍ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികള്‍. അതിനിടെയാണ് കുഞ്ഞിന്റെ മരണം. ഇതാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Summary

alappuzha toddler death cause malnutrition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates