രേഖകളെല്ലാം ഇഡിയ്ക്ക് കൈമാറി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച പതിവുള്ളത്- കെടി ജലീൽ

രേഖകളെല്ലാം ഇഡിയ്ക്ക് കൈമാറി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച പതിവുള്ളത്- കെടി ജലീൽ

കെടി ജലീല്‍/ ഫയല്‍ചിത്രം
Last Updated :20 January 2024, 8:48 am IST

കൊച്ചി: എആർ നഗർ ബാങ്കിലെ ക്രമക്കേടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെടി ജലീൽ എംഎൽഎ. ഇഡി തന്നെ വിളിപ്പിച്ചത് ചന്ദ്രികയിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട  രേഖകളെല്ലാം ഇഡിക്ക് കൈമാറിയെന്നും ജലീൽ വ്യക്തമാക്കി.

തന്നെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയതല്ലെന്ന് കെടി ജലീൽ. മുഖ്യമന്ത്രിയുമായി ഇടയ്ക്ക് കൂടിക്കാഴ്ച നടത്തുന്നത് പതിവുളളതാണെന്നും ജലീൽ പറഞ്ഞു. 

ബാങ്കിലെ ക്രമക്കേടിൽ സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണം മികച്ചതാണ്. ക്രമക്കേടിൽ കർശന നടപടി വരുമെന്ന് ജലീൽ വ്യക്തമാക്കി. വിജിലൻസ് അന്വേഷണമാണോ വേണ്ടതെന്ന് സർക്കാർ തീരുമാനിക്കുമെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now