
പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വീസ് നടത്തും
ഫീഡര്‍ ബസുകള്‍ വിമാനത്താവളത്തിലേക്ക് മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്നും വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങില്ലെന്നും കെഎംആര്‍എല്‍ അറിയിച്ചു
കൊച്ചി:നാളത്തെ ദേശീയ പണിമുടക്കില്‍ സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഫീഡര്‍ ബസുകള്‍ വിമാനത്താവളത്തിലേക്ക് മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്നും വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങില്ലെന്നും കെഎംആര്‍എല്‍ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി പത്തരവരെയാകും സര്‍വീസ് നടത്തുക.
തൊഴില്‍ കോഡുകളുള്‍പ്പെടെയുള്ള മോദി സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരായ അഖിലേന്ത്യ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കും. സിഐടിയു, ഐന്‍ടിയുസി ഉള്‍പ്പെടെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പണിമുടക്കില്‍ കര്‍ഷക, കര്‍ഷകത്തൊഴിലാളി, ബഹുജന സംഘടനകളും ഐക്യദാര്‍ഢ്യവുമായി അണിനിരക്കും.
ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കിന്റെ ഭാഗമാകും. സിപിഎം, കോണ്‍ഗ്രസ്, സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നതോടെ കേരളത്തെ പണിമുടക്ക് സാരമായി ബാധിക്കും.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
All India Strike: Kochi Metro to continue services
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



