
ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ
ഓഗസ്റ്റ് 22, 24, 25 തീയതികളിലാകും അധിക സര്‍വീസ്

കൊച്ചി: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് കൊച്ചി മെട്രോ അധിക സര്‍വീസുകള്‍ നടത്തും. ഓഗസ്റ്റ് 22, 24, 25 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ തിരക്കുള്ള സമയങ്ങളില്‍ 6 മിനുട്ട് 45 സെക്കന്‍ഡ് ഇടവേളയില്‍ 4 അധിക സര്‍വീസുകള്‍ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച്ച 2 ട്രെയിനുകള്‍ കൂടുലായി സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 7 മിനുട്ട് 13 സെക്കന്‍ഡ് ഇടവേളയില്‍ 8 അധിക ട്രിപ്പുകളാകും ഞായറാഴ്ച്ച ഉണ്ടാകുക. ഈ ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ ഒരു ട്രെയിന്‍ കൂടി സജ്ജമായിരിക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Kochi Metro to Operate Additional Services During Onam to Manage Passenger Rush
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


