അതെല്ലാം ഹൈക്കമാന്‍ഡിന്റെ അധികാരം; പക്ഷേ നല്ല രീതിയില്‍ ആവാമായിരുന്നു: ഉമ്മന്‍ ചാണ്ടി 

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന് ഉമ്മന്‍  ചാണ്ടി

ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോടു സംസാരിക്കുന്നു/ടെലിവിഷന്‍ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 8:45 am IST

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയുമെല്ലാം തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അധികാരപരിധിയില്‍ പെട്ട കാര്യങ്ങളാണെന്നും അതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന് ഉമ്മന്‍  ചാണ്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും സംസാരിച്ചു. തെരഞ്ഞെടുപ്പു തോല്‍വി ഉള്‍പ്പെടെ ചര്‍ച്ചയായി. രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ട്.

കേരളത്തിലെ നേതൃമാറ്റം നല്ല രീതിയില്‍ ആകാമായിരുന്നു എന്ന അഭിപ്രായം തനിക്കുണ്ട്. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തില്‍ എതിര്‍പ്പില്ല. നിയമിക്കപ്പെട്ട ആളുകളോടും എതിര്‍പ്പില്ല. അതെല്ലാം എല്ലാവരും അംഗീകരിക്കുന്നു. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. 

കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയോടു സംസാരിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now