News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

തിരുവനന്തപുരം: സില്വര് ലൈന് പദ്ധതിയില് ബദല് സംവാദം സംഘടിപ്പിക്കുന്നു. ജനകീയ പ്രതിരോധ സമിതിയാണ് സംവാദം സംഘടിപ്പിക്കുന്നത്. മെയ് നാലിനാണ് സംവാദം.
അലോക് വര്മ, ജോസഫ് സി മാത്യു, ശ്രീധര് രാധാകൃഷ്ണന്, ഡോ. ആര്വിജി മേനോന് തുടങ്ങിയവര് സംവാദത്തില് പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്, കെ റെയില് അധികൃതര് എന്നിവരെയും സംവാദത്തിലേക്ക് ക്ഷണിക്കുമെന്ന് സംഘാടകര് സൂചിപ്പിച്ചു.
സില്വര് ലൈന് പദ്ധതിയില് നാളെ കെ റെയില് അധികൃതര് സംവാദം സംഘടിപ്പിച്ചിരിക്കുകയാണ്. എന്നാല് ഈ സംവാദത്തില് നിന്നും പദ്ധതിയെ എതിര്ക്കുന്ന പാനലിലുണ്ടായിരുന്ന അലോക് വര്മ, ശ്രീധര് രാധാകൃഷ്ണന് എന്നിവര് പിന്മാറിയിട്ടുണ്ട്. ഡോ. ആര്വിജി മേനോന് മാത്രമാണ് പാനലില് അവശേഷിക്കുന്നത്.
ഇതോടെ സംവാദത്തെക്കുറിച്ച് അനിശ്ചിതത്വം നിലനില്ക്കുകയാണ്. കാരണം വ്യക്തമാക്കാതെ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതാണ് സംവാദത്തെ വിവാദത്തിലാക്കിയത്. നാളെ രാവിലെ 11 ന് തിരുവനന്തപുരം താജ് വിവാന്തയിലാണ് സർക്കാർ സംഘടിപ്പിക്കുന്ന സംവാദം നടക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'സ്റ്റാര്ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്കിന് മറുപടിയുമായി റിലയന്സ്

'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

