
ഓട്ടോയില്‍ നിന്ന് തെറിച്ചുവീണു; 7 വയസുകാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

കൊച്ചി: ആലുവ കുട്ടമശേരിയില്‍ ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ ഏഴുവയസുകാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. ഗുരുതര പരുക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത് വെന്റിലേറ്ററില്‍ ചികിത്സയിലാണ് കാര്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അച്ഛനൊപ്പം ഓട്ടോയില്‍ പോകുകയായിരുന്ന കുട്ടി അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നു. റോഡില്‍ വീണ കുട്ടി എഴുന്നേറ്റിരിക്കുന്നതിനിടെ എത്തിയ കാര്‍ കുട്ടിയെ ഇടിച്ചിടുകയായിരുന്നു. അതിനുശേഷം വാഹനം നിര്‍ത്താതെ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
വൈകീട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പടെ, വിവരം പൊലീസിനെ അറിയിച്ചിട്ടും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നാളെ രാവിലെ സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി നല്കിയ ശേഷമെ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് മാറി നില്ക്കാന് കഴിയാത്ത സാഹചര്യമാണെന്ന് മാതാപിതാക്കള്‍ അറിയിച്ചിട്ടും പരാതി നല്കിയ ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും പൊലീസ് പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.
WHAT TO READ NEXT

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുളളില്‍ മരിച്ച നിലയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

Related News


പൈലറ്റും എസ്കോര്‍ട്ടുമില്ല; മന്ത്രിയെ കാറില്‍ നിന്ന് ഇറക്കി നടത്തിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; വന്‍ സുരക്ഷ വീഴ്ച

വിമാന യാത്രയ്ക്ക് ലഗേജുകള്‍ ഇനി ഭാരമാകില്ല; 'ഹോം പിക്ക്-അപ്പ്' സേവനവുമായി കൊച്ചി വിമാനത്താവളം
