
അമിതവേഗത്തില്‍ സൈറണ്‍ മുഴക്കി ഡ്രൈവറുടെയും സംഘത്തിന്റെയും ആംബുലന്‍സ് യാത്ര; ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്
കൊല്ലം വടിമുക്ക് ജങ്ഷന് പടിഞ്ഞാറെ വശത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കൊല്ലം: ഓച്ചിറയില്‍ ആംബുലന്‍സ് വൈദ്യതി തൂണില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം വടിമുക്ക് ജങ്ഷന് പടിഞ്ഞാറെ വശത്തുവച്ചായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റില്‍ തട്ടി മൂന്ന് തവണ കരണം മറിഞ്ഞ ശേഷം റോഡരികിലെ മാവില്‍ തട്ടി നില്‍ക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ല. ആംബുലന്‍സ് ഡ്രൈവറുടെ സുഹൃത്തുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡ്രൈവറെ ഉള്‍പ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ ഇവരുടെ യാത്രയുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നതുള്‍പ്പടെ മനസിലാക്കാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നതുള്‍പ്പടെ അന്വേഷിക്കുന്നുണ്ട്. പരിക്കേറ്റ മൂന്ന് പേരെ കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരുടെയും നില ഗുരുതരമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


'എല്ലാം ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണ്'; ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരുപരീക്ഷ കൂടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രാവിലെ അഞ്ച് മുതല്‍ സര്‍വീസ്; നീലക്കുറിഞ്ഞി കാണാന്‍ കെഎസ്ആര്‍ടിസി യാത്ര

