
അമൃത് ഭാരത് എക്സ്പ്രസുകള്‍ കോട്ടയം വഴി; മാവേലിക്കരയിലും ചെങ്ങന്നൂരിലും ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്

കോട്ടയം: പുതുതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഈ ട്രെയിനുകള്‍ക്ക് മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതായും കൊടിക്കുന്നില്‍ സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
പുതുതായി അനുവദിച്ച നാഗര്‍കോവില്‍-മംഗലാപുരം, തിരുവനന്തപുരം നോര്‍ത്ത്-ചാര്‍ലപ്പള്ളി(ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസുകളാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തേ റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ ബോര്‍ഡിന്റെയും മുന്നില്‍ ഉന്നയിച്ചിരുന്നതായും ഇതിനാണ് അനുകൂല തീരുമാനമുണ്ടായിരിക്കുന്നതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാര്‍ക്ക് മംഗലാപുരം, ഹൈദരാബാദ് മേഖലകളിലേക്ക് കൂടുതല്‍ മെച്ചപ്പെട്ട റെയില്‍ബന്ധം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോണ്‍-എസി വിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും എംപി കുറിച്ചു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Amrit Bharat Expresses via Kottayam; Stops at Mavelikkara, Chengannur and Changanassery
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്‍എസ്എസിന്റെ പേര് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്നാക്കേണ്ട അവസ്ഥ; നക്കാപ്പിച്ച കണ്ട് നായര്‍ വീഴരുത്'; സുകുമാരന്‍ നായര്‍ക്കെതിരെ ഗണേഷ് കുമാര്‍

ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍, തിരുവനന്തപുരത്തേക്ക് ദിവസേന ഇന്‍ഡിഗോ സര്‍വീസ്; അറിയാം സിയാലിന്റെ ശീതകാല സമയക്രമം


