നിങ്ങള്‍ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നുണ്ടോ? ഈ സേവനങ്ങള്‍ക്ക് ഇനി പണം നല്‍കണം
ഓരോ വാട്സ്ആപ്പ് ബിസിനസ് നമ്പറിനും പ്രതിമാസം 1,000 സൗജന്യ സര്‍വീസ് മെസേജുകള്‍ ലഭിക്കും

വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നിരക്ക് ഘടന പ്രഖ്യാപിച്ച് മെറ്റ. മുന്‍പ് സൗജന്യമായി നല്‍കിയിരുന്ന ചില കസ്റ്റമര്‍ സര്‍വീസ് സന്ദേശങ്ങള്‍ക്കും യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്കുമാണ് ഒക്ടോബര്‍ 1 മുതല്‍ മെറ്റ പണം ഈടാക്കാന്‍ തുടങ്ങുന്നത്. ഓരോ വാട്സ്ആപ്പ് ബിസിനസ് നമ്പറിനും പ്രതിമാസം 1,000 സൗജന്യ സര്‍വീസ് മെസേജുകള്‍ ലഭിക്കും. എന്നാല്‍ 1,001-ാമത്തെ സന്ദേശം മുതല്‍ നിശ്ചിത നിരക്ക് ഈടാക്കും.
ഇന്ത്യയില്‍ സര്‍വീസ് മെസേജുകള്‍ക്ക്, സന്ദേശമൊന്നിന് 0.115 രൂപ അഥവാ 11.5 പൈസ ആണ് മെറ്റ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ഈടാക്കും. കസ്റ്റമര്‍ സര്‍വീസ് വിന്‍ഡോയ്ക്കുള്ളില്‍ അയക്കുന്ന ഓര്‍ഡര്‍ കണ്ഫര്മേഷന്, ഡെലിവറി അപ്ഡേറ്റുകള് തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്കും ഇനി മുതല്‍ നിരക്ക് ബാധകമായിരിക്കും.
അതേസമയം, വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്ന സാധാരണ ഉപയോക്താക്കളെയും, സൗജന്യ വാട്സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിട വ്യാപാരികളെയും ഈ നിരക്ക് വര്‍ധന ബാധിക്കില്ല. വലിയ സംരംഭങ്ങള്‍ ഉപയോഗിക്കുന്ന വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം (API) ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ നിരക്കുകള്‍ ബാധകമാകുന്നത്. എന്നാല്‍ പെയ്ഡ് ഉപയോക്താക്കള്‍ക്കായി പ്രത്യേക ഫീച്ചറുകള്‍ അവതരിപ്പിക്കാനും വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
WHAT TO READ NEXT

വാട്സ്ആപ്പില്‍ സന്ദേശം അയച്ച് പണം തട്ടല്‍; മുന്നറിയിപ്പുമായി പൊലീസ്
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Meta Introduces Paid Services for WhatsApp Business: New Pricing Structure Explained
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



