കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തിയുടെ അര മണിക്കൂർ; (വീഡിയോ)

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തിയുടെ അര മണിക്കൂർ; (വീഡിയോ)

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:57 am IST
Edited by :migrator

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. 

ആനപ്പുറത്ത് നാല് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു. അര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. ആനപ്പുറത്തുണ്ടായിരുന്ന മറ്റ് രണ്ട് പേരെ സുരക്ഷിതരായി താഴെയിറക്കി. 

പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിൻവശത്തേക്ക് തിരിഞ്ഞ് ആന പ്രകോപിതനായത്. അതിനിടയിൽ ആളുകൾ ചിതറി ഓടി. 

വലിയ ആൾക്കൂട്ടമില്ലാതിരുന്നത് പൊലീസിന് സാഹചര്യം നിയന്ത്രിക്കാൻ സഹായകമായി. പ്രകോപിതനായ ആനയെ പാപ്പാൻമാർ ക്രൂരമായി മർദിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now