
ആനാവൂര്‍ നാരായണന് നായര്‍ വധക്കേസ്: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി
ആനാവൂരിലെ വീട്ടില്‍ കയറിയാണ് സിപിഎം പ്രവര്‍ത്തകനായിരുന്ന നാരായണനെ വെട്ടി കൊലപ്പെടുത്തിയത്
തിരുവനന്തപുരം: സിപിഎം പ്രവര്ത്തകന് ആനാവൂര്‍ നാരായണന് നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികളുടെ ശിക്ഷ പിന്നീട് പ്രസ്താവിക്കും.
2013 നവംബര്‍ 5 നായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. ആനാവൂരിലെ വീട്ടില്‍ കയറിയാണ് സിപിഎം പ്രവര്‍ത്തകനായിരുന്ന നാരായണനെ വെട്ടി കൊലപ്പെടുത്തിയത്. നാരായണന് നായരുടെ മകന് ശിവപ്രസാദ് എസ്എഫ്ഐ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
ശിവപ്രസാദിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ആനാവൂരിലെ വീട് ആക്രമിച്ചത്. അക്രമി സംഘത്തെ തടയുന്നതിനിടെ നാരായണന് നായര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ നാരായണന് നായര്‍ മരിച്ചു. തിരുവനന്തപുരം കോര്പ്പറേഷന് ജീവനക്കാരനായിരുന്നു നാരായണന് നായര്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



