
ലഹരിമാഫിയക്കെതിരെ പരാതി നല്കി; താമരശേരിയില്‍ ലഹരി വിരുദ്ധ സമിതി അംഗത്തിന് നേരെ ആക്രമണം
ഇന്നലെ രാത്രി പളളിയില്‍ പോയി മടങ്ങുന്നതിനിടെയാണ് മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് മുഹമ്മദിനെ ആക്രമിച്ചത്.

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ലഹരിമാഫിയാ സംഘത്തിന്റെ ആക്രമണം. ലഹരി വിരുദ്ധ സമിതി അംഗമായ കട്ടിപ്പാറ സ്വദേശി മുഹമ്മദിനാണ് മര്‍ദനമേറ്റത്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം.
ഇന്നലെ രാത്രി പളളിയില്‍ പോയി മടങ്ങുന്നതിനിടെ മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് മുഹമ്മദിനെ ആക്രമിച്ചത്. മുഹമ്മദ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി സംഘത്തിലെ കെ ലിജേഷ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കേസില്‍ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ 26 ന് ലഹരി മാഫിയ സംഘത്തിലെ അംഗമായിട്ടുള്ള പ്രമോദിന്റെ വീട് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്നതായി ലഹരി വിരുദ്ധ സമിതി പൊലീസിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തി വീട് പരിശോധിക്കുകയും പ്രമോദ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് പുറത്തിറങ്ങിയ പ്രമോദ് പല തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ 28 ന് മുഹമ്മദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



