
'നടപടിയില്ലെങ്കില്‍ സമരം'; തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്കി എസ്എഫ്ഐ
മുന്‍മന്ത്രി വി ശിവന്‍കുട്ടി, എസ്എഫ്ഐ നേതാക്കളായ പി എസ് സഞ്ജീവ്, ശിവപ്രസാദ് എന്നിവരാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതി നല്‍കിയത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എഫ്ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എസ്എഫ്ഐ പരാതി നല്കി. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിയില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുന്‍മന്ത്രി വി ശിവന്‍കുട്ടി, എസ്എഫ്ഐ നേതാക്കളായ പി എസ് സഞ്ജീവ്, ശിവപ്രസാദ് എന്നിവരാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതി നല്‍കിയത്.
പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കന്റോണ്‍മെന്റ് സിഐ, എസ്ഐ എന്നിവരുടെ നടപടികള്‍ മനുഷ്യത്വ വിരുദ്ധമാണ്. അത് അംഗീകരിക്കാനാകില്ല. അവരുടെ പ്രവൃത്തികളുടെ ദൃശ്യങ്ങള്‍ സഹിതം ആഭ്യന്തരമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. പരാതി അനുഭാവ പൂര്‍വം പരിശോധിക്കാമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതായും സഞ്ജീവ് വ്യക്തമാക്കി.
ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സയിലുള്ള മന്ത്രി രമേശ് ചെന്നിത്തലയെ ആശുപത്രിയിലെത്തിയാണ് നേതാക്കള്‍ പരാതി കൈമാറിയത്. മന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ പോസിറ്റീവായിരുന്നുവെന്ന് സഞ്ജീവ് വ്യക്തമാക്കി. എന്നാല്‍ കന്റോണ്‍മെന്റ് സിഐ, എസ്ഐ എന്നിവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ എസ്എഫ്ഐ വീണ്ടും സമരത്തിനിറങ്ങും. മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം ആലോചിക്കുന്നുണ്ടെന്നും പി എസ് സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് എസ്എഫ്ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായത്. ഊ സംഭവത്തില്‍ എസ്എഫ്ഐ കക്ഷിയായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിടുകയും, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തുകയായിരുന്നുവെന്നും എസ്എഫ്ഐ നേതാക്കള്‍ ആരോപിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനമാണ്, പിന്നീട് എസ്എഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷമായി മാറിയത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
SFI submits complaint to Home Minister regarding Thiruvananthapuram clash
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





