പഹല്‍ഗാം ഭീകരാക്രമണം; രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്
വിവാദ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്ത് പിന്നീട് പിന്‍വലിച്ചു.

കാസര്‍കോട്: സാമൂഹ്യമാധ്യമത്തില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ടുമായ ബഷീര്‍ വെള്ളിക്കോത്തിനെതിരെ പൊലീസ് കേസെടുത്തു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് നടപടി.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എസ്. പി ഷാജിയുടെ പരാതിയിലാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 173 പ്രകാരമാണ് കേസ്. രാജ്യത്തിനെതിരെയും ലഹള ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയും ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
ഒരു ചാനലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റിട്ടതായിരുന്നു. വിവാദ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്ത് പിന്നീട് പിന്‍വലിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം സമൂഹ മാധ്യമങ്ങള്‍ വിവിധ ഇന്റലിജന്‍സ് അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് ബഷീറിന്റെ പോസ്റ്റ് വിവാദത്തിനിടയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News
അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ഭരണപരിഷ്കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി
