
എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ: അറസ്റ്റിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും
പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിക്ക് മുന്നിൽ ഡിവൈഎഫ്ഐ-സിപിഎം പ്രതിഷേധം
തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പൊലീസ് പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ മുണ്ടുകുന്നേൽ റാഫി, ഷമ്മാസ്, കബീർ എന്നിവരെയാണ് തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡും കാളിയാർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതി റാഫി വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡ് അംഗം ഷെമീറയുടെ ഭർത്താവാണ്.
വണ്ണപ്പുറം പള്ളിക്ക് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ച് യുവാക്കൾക്കിടയിൽ രാസലഹരി വിൽപനയും ഇടപാടുകളും സജീവമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംയുക്ത സംഘം വീട് വളഞ്ഞ് നടത്തിയ റെയ്ഡിൽ പ്രതികളിൽ നിന്നായി 1.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ മറ്റ് വിതരണക്കാരുണ്ടോയെന്നും കാളിയാർ പൊലീസ് അന്വേഷിച്ചുവരികയാണ്.
അറസ്റ്റിന് പിന്നാലെ മുഖ്യപ്രതിയായ റാഫിയെ വൈദ്യപരിശോധനയ്ക്കായി വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധന പൂർത്തിയാക്കി പ്രതിയെ പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ഇവർക്കെതിരെ പ്രതിഷേധമുയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നിയന്ത്രിച്ചാണ് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കേസിൽ തുടർനടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
In a significant anti-narcotics action, three Muslim League workers were arrested with MDMA from a rented accommodation near a mosque at Vannappuram in Idukki
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


