അപമാനിക്കാം, പക്ഷെ ഒറ്റപ്പെടുത്താം എന്നു കരുതേണ്ട; കൊടകര നുണ കൊണ്ടു തളര്‍ത്താനാവില്ലെന്ന് അബ്ദുല്ലക്കുട്ടി

അപമാനിക്കാം, പക്ഷെ ഒറ്റപ്പെടുത്താം എന്നു കരുതേണ്ട; കൊടകര നുണ കൊണ്ടു തളര്‍ത്താനാവില്ലെന്ന് അബ്ദുല്ലക്കുട്ടി

എപി അബ്ദുല്ലക്കുട്ടി /ഫയല്‍
Last Updated :20 January 2024, 8:45 am IST

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം എല്‍ഡിഎഫ് ആണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. പിണറായിക്കു തുടര്‍ ഭരണം കിട്ടിയത് കിറ്റ് കൊടുത്തതു കൊണ്ടു മാത്രമല്ല, കാശ് വാരിയെറിഞ്ഞിട്ടാണെന്ന് അബ്ദുല്ലക്കുട്ടി ആരോപിച്ചു. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഫെയ്‌സ്ബുക്കില്‍
പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അബ്ദുല്ലക്കുട്ടിയുടെ ആരോപണം.

അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം എന്ന് കരുതേണ്ട. പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് കെ സുരേന്ദ്രന്റേതെന്നു കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായിക്ക് തുടര്‍ഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല.
കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തില്‍ ഏറ്റവും
കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് എല്‍ഡിഎഫ് ആണ്.

ഡീമോണിറ്റയ്‌സേഷന്‍, ഡിജിറ്റലൈസേഷനിലൂടെ കള്ളപ്പണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് 
തളര്‍ത്താം എന്ന് കരുതരുത്. കള്ളകേസ് കൊണ്ട് ഒരു കടു മണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല.
കേരളത്തിലെ ആദിവാസി നേതാവായ സി കെ ജാനുവിനെ  വേട്ടയാടുന്നത് അധസ്ഥിത ജനത പൊറുക്കില്ല. പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരുമെന്നും കുറിപ്പില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now