അതിക്രൂരമായ കൊലപാതകമാണ് പ്രതികൾ നടത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ട്

കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും/ ടിവി ദൃശ്യം
Last Updated :20 January 2024, 9:07 am IST

News Now

കൊച്ചി: ഇലന്തൂരിൽ നരബലിയുടെ ഇരയായി കൊലചെയ്യപ്പെട്ട സ്ത്രീകളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയായില്ല. നാളെയും പോസ്റ്റ്മോർട്ടം തുടരും. ഇന്നത്തെ നടപടികൾ അവസാനിപ്പിച്ചു. 

അതിക്രൂരമായ കൊലപാതകമാണ് പ്രതികൾ നടത്തിയതെന്നും, സാമ്പത്തിക ഉന്നമനവും ഐശ്വര്യവും നേടാനാണ് പ്രതികൾ കൃത്യം നടത്തിയതെന്നുമാണ് കേസിന്റെ റിമാൻഡ് റിപ്പോർട്ട്. ദേവപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയത്. 

സെപ്റ്റംബര്‍ 26 നാണ് പത്മയെ കൊലപ്പെടുത്തുന്നത്. കഴുത്തിലും രഹസ്യഭാഗത്തും കത്തി കുത്തിയിറക്കി അവിടെ നിന്നുമുള്ള രക്തം ശേഖരിച്ചു. ഇതു വീടിനു ചുറ്റും തളിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നും പത്തുലക്ഷം രൂപ പ്രതിഫലം വാങ്ങിത്തരാമെന്നും പ്രലോഭിപ്പിച്ചാണ് റോസ്‌ലിയെ ഇലന്തൂരിലെത്തിച്ചത്. റോസ്‌ലിയെ കൊലപ്പെടുത്തിയത് ലൈലയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷാഫിയേയും ഭഗവല്‍ സിങ്ങിനേയും കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ വനിതാ ജയിലിലേക്കും അയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates