യാത്രകള്‍ക്ക് 'റെന്റ് എ കാര്‍' എടുക്കാന്‍ പോകുകയാണോ?, ശ്രദ്ധിച്ചില്ലെങ്കില്‍ നിയമക്കുരുക്കില്‍ വീഴാം; മുന്നറിയിപ്പ്

പ്രവാസികള്‍, നാട് കാണാന്‍ വരുന്ന വിദേശികള്‍, ആഭ്യന്തര ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ അവരുടെ യാത്ര ആവശ്യങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത് പതിവാണ്

'rent a car' warning
'rent a car' warningമോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Edited by :dhanojam
Last Updated :20 മേയ് 2026, 7:49 am IST

കൊച്ചി: പ്രവാസികള്‍, നാട് കാണാന്‍ വരുന്ന വിദേശികള്‍, ആഭ്യന്തര ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ അവരുടെ യാത്ര ആവശ്യങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത് പതിവാണ്. എന്നാല്‍ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ നിയമവിധേയമാണെന്നും അവയ്ക്ക് പ്രത്യേകം രജിസ്‌ട്രേഷന്‍ ഉണ്ടെന്നും ഓര്‍ക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള സ്വകാര്യ വാഹനങ്ങള്‍ പലപ്പോഴും ഇത്തരം ആവശ്യങ്ങള്‍ക്കായി വാടക ഇനത്തില്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിയമവിരുദ്ധവും അപകടങ്ങള്‍ സംഭവിച്ചാല്‍ മറ്റു നിയമക്കുരുക്കുകള്‍ക്ക് ഇടയാക്കുന്ന ഒരു കുറ്റകൃത്യവുമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

നമ്മുടെ വാഹന സംബന്ധമായ സ്വകാര്യ ആവശ്യങ്ങള്‍ക്ക് നാം പലപ്പോഴും വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ വാടകയ്ക്ക് കൊടുക്കുന്ന വാഹനങ്ങള്‍ നിയമവിധേയമാണെന്നും അവയ്ക്ക് പ്രത്യേകം രജിസ്‌ട്രേഷന്‍ ഉണ്ടെന്നും നമ്മള്‍ എത്രപേര്‍ക്ക് അറിയാം !

പ്രവാസികള്‍ അടക്കം നമ്മുടെ നാട് കാണാന്‍ വരുന്ന വിദേശികള്‍ , ആഭ്യന്തര ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ അവരുടെ യാത്ര ആവശ്യങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നുണ്ട്. വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള സ്വകാര്യ വാഹനങ്ങള്‍ പലപ്പോഴും ഇത്തരം ആവശ്യങ്ങള്‍ക്കായി വാടക ഇനത്തില്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിയമവിരുദ്ധവും , അപകടങ്ങള്‍ സംഭവിച്ചാല്‍ മറ്റു നിയമ കുരുക്കുകള്‍ക്കും ഇടയാക്കുന്ന ഒരു കുറ്റകൃത്യമാണ്. അതുകൊണ്ട് വാഹനങ്ങള്‍ വാടകക്ക് എടുക്കുമ്പോള്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ച് അയാള്‍ക്ക് സ്വയം നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു കാര്യമാണ് ഇത്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിലെ വ്യത്യസ്ത..

അതായത് നിയമാനുസൃതമായി വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്ക് അവയുടെ നമ്പര്‍ പ്ലേറ്റില്‍... 'കറുത്ത പ്രതലത്തില്‍ മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങള്‍ ആയിരിക്കും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകുക.'

കേന്ദ്രമോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 75 പ്രകാരമാണ് റെന്റ് എ ക്യാബ് സ്‌കീമിന് ലൈസന്‍സ് നല്‍കുന്നത്. ഇന്ത്യയില്‍ എവിടെ പോയാലും ഈ നിയമം പ്രാബല്യത്തില്‍ ഉള്ളതാണ്. അതുകൊണ്ടുതന്നെ നിയമാനുസൃതമായ വാടക വാഹനങ്ങളെ തിരിച്ചറിയാന്‍ നമുക്ക് ഈ രീതി ഉപയോഗിക്കാവുന്നതാണ്.

കേരളത്തില്‍ ലൈസന്‍സ് ഉള്ള പതിമൂന്നില്‍ അധികം സ്ഥാപനങ്ങളുടെ പതിനായ്യായിരത്തില്‍ അധികം വാഹനങ്ങള്‍ ഇന്ന് നിരത്തില്‍ ഈ ആവശ്യത്തിന് സജ്ജമാണ് . ലൈസന്‍സ് ഇല്ലാത്ത ഏജന്‍സികളില്‍ നിന്ന് വാടകക്ക് വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് നിയമപ്രശ്‌നങ്ങള്‍ക്കും മറ്റു ബുദ്ധിമുട്ടുകള്‍ക്കും ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ക്കും തടസ്സം നേരിടാം.

News Now

Summary

Are you going to take rent a car for your travels? If you are not careful, you may get into legal trouble

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates