
വാഹന ഇന്‍ഷുറന്‍സില്‍ കീശ നിറയെ 'ലാഭം'; അറിയാം നോ ക്ലെയിം ബോണസ്
ഒരു ഫുള്‍ കവര്‍ അല്ലെങ്കില്‍ Comprehensive ഇന്‍ഷുറന്‍സ് ഉള്ള വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണം നോ ക്ലെയിം ബോണസ് അഥവാ എന്‍സിബി

ഒരു ഫുള്‍ കവര്‍ അല്ലെങ്കില്‍ Comprehensive ഇന്‍ഷുറന്‍സ് ഉള്ള വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണം നോ ക്ലെയിം ബോണസ് അഥവാ എന്‍സിബി. ഇന്‍ഷുറന്‍സ് എടുത്ത കാലയളവില്‍ അപകടങ്ങളോ മറ്റ് കേടുപാടുകളോ വന്ന് ക്ലെയിം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ കമ്പനികള്‍ പോളിസി ഉടമയ്ക്ക് നല്കുന്ന ഒരു പ്രതിഫലമാണിത്. ഇക്കാലയളവില്‍ ഉടമസ്ഥാവകാശം മാറ്റരുത്. ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കാന്‍ താമസിക്കരുത്. ഇനി താമസിച്ചാല്‍ തന്നെ 90 ദിവസത്തിനകം ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കിയാല്‍ എന്‍സിബി ലഭിക്കും.
ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ 'ഓണ്‍ ഡാമേജ്' (സ്വന്തം വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍- ഒഡി) പ്രീമിയത്തില്‍ ലഭിക്കുന്ന കിഴിവാണ് നോ ക്ലെയിം ബോണസ്. തേര്‍ഡ് പാര്‍ട്ടി ക്ലെയിമുകള്‍ നോ ക്ലെസിം ബോണസിനെ ബാധിക്കില്ല. ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുത്ത് ആദ്യത്തെ ഒരു വര്‍ഷം ഒഡി ക്ലെയിം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷത്തിലെ പ്രീമിയത്തില്‍ 20 ശതമാനം ഇളവ് ലഭിക്കും. തുടര്‍ച്ചയായ അഞ്ച് വര്‍ഷം വരെ ക്ലെയിം ഇല്ലാതെ പോളിസി കൊണ്ടുപോയാല്‍ ഈ ഇളവ് 50 ശതമാനം വരെ വര്‍ധിക്കും. വലിയ വില കൂടിയ വാഹനത്തെ സംബന്ധിച്ച് ഓണ്‍ ഡാമേജ് പ്രീമിയത്തില്‍ 50 ശതമാനം വരെ ഇളവ് ലഭിക്കുന്നത് വഴി വലിയ തുക ലാഭിക്കാന്‍ സാധിക്കും. ഉദാഹരണമായി വാഹനത്തിന്റെ പ്രീമിയം 35,000 രൂപയാണെങ്കില്‍ ആദ്യത്തെ ക്ലെയിം രഹിത വര്‍ഷത്തിന് ശേഷം 7,000 രൂപ കുറയും. അഞ്ച് വര്‍ഷം തുടര്‍ച്ചയായി ക്ലെയിം ചെയ്തില്ലെങ്കില്‍ 17,500 രൂപ വരെ ലാഭിക്കാന്‍ സാധിക്കും.
എന്‍സിബിയുടെ ഏറ്റവും വലിയ പ്രത്യേകത അത് വണ്ടിക്കല്ല, മറിച്ച് ഉടമയ്ക്കാണ് ലഭിക്കുന്നത് എന്നതാണ്. അതുകൊണ്ട് തന്നെ പഴയ കാര്‍ വില്‍ക്കുമ്പോഴോ പുതിയ കാര്‍ വാങ്ങുമ്പോഴോ ബോണസ് പുതിയ കാറിലേക്ക് മാറ്റാന്‍ സാധിക്കും. ഇന്‍ഷുറന്‍സ് കമ്പനി മാറിയാലും ഈ ബോണസ് ലഭിക്കും. ചെറിയ തുകയുടെ റിപ്പയറുകള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സിനെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നത് ഈ ഇളവ് ലഭിക്കാന്‍ സഹായകമാകും.
ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞാല്‍ 90 ദിവസത്തിനുള്ളില്‍ അത് പുതുക്കിയില്ലെങ്കില്‍ ബോണസ് ആനുകൂല്യം പൂര്‍ണ്ണമായും നഷ്ടപ്പെടും. വണ്ടി മോഷണം പോവുകയും പോളിസി തുക ക്ലെയിം ചെയ്യുകയും ചെയ്താല്‍ എന്‍സിബി പൂജ്യമാകും. പഴയ വണ്ടി വില്ക്കുമ്പോള് ആ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ച് 'എന്‍സിബി റിട്ടെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്' കൈപ്പറ്റണം. വണ്ടി വാങ്ങുന്നയാള്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കില്ല. അത് ഉടമ പുതിയ വണ്ടി വാങ്ങുമ്പോള്‍ ഉപയോഗിക്കാം.
ഇപ്പോള്‍ പല കമ്പനികളും 'എന്‍സിബി പ്രൊട്ടക്ട്' എന്ന അധിക പരിരക്ഷ നല്‍കുന്നുണ്ട്. ഇത് എടുത്താല്‍, ഒരു തവണ ക്ലെയിം ചെയ്താലും ബോണസ് പൂര്‍ണ്ണമായും നഷ്ടപ്പെടില്ല. ചില പ്ലാനുകളില്‍ ബോണസ് തുക പൂജ്യമാകുന്നതിന് പകരം ഒരു പടി താഴേക്ക് മാത്രമാണ് കുറയുക. ഇത് വര്‍ഷങ്ങളായുള്ള ലാഭം സംരക്ഷിക്കാന്‍ സഹായിക്കും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
no claim bonus on car insurance, details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



