
കോഴിക്കോട് ബീച്ചാശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ വാക്കേറ്റം, സംഘർഷം; ചികിത്സ കാത്തു വലഞ്ഞ് രോഗികൾ
നെഞ്ചു വേദനയുമായി എത്തിയ രോഗിയെ മെഡിക്കൽ കോളജിലേക്ക് മാറ്റേണ്ട അവസ്ഥ വരെയുണ്ടായി
കോഴിക്കോട്: ബീച്ചാശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ വാക്കേറ്റവും സംഘർഷവും. സംഭവത്തിൽ കഷ്ടത്തിലായത് ചികിത്സ തേടിയെത്തിയ രോഗികൾ. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ജോലിക്കായി ഒരു ഹൗസ് സർജൻ വൈകി എത്തിയത് മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിച്ചത്.
അര മണിക്കൂറോളമാണ് ഹൗസ് സർജൻമാർ ഏറ്റുമുട്ടിയത്. ഒട്ടേറെ രോഗികൾ ഈ സമയത്ത് അത്യാഹിത വിഭാഗത്തിൽ ചികിത്സ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നെഞ്ചു വേദനയുമായി എത്തിയ രോഗിയെ മെഡിക്കൽ കോളജിലേക്ക് മാറ്റേണ്ട അവസ്ഥ വരെയുണ്ടായി. അതോടെ ചികിത്സയ്ക്ക് കാത്തു നിന്നവരും കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും തമ്മിലുള്ള വാക്കേറ്റവും അരങ്ങേറി.
ഒടുവിൽ മറ്റൊരു ഡോക്ടർ സ്ഥലത്തെത്തിയാണ് സംഘർഷത്തിനു അയവു വരുത്തിയത്. അനാവാശ്യ വിഷയങ്ങൾ കാരണം രോഗികൾക്ക് ചികിത്സ വൈകിയത് അംഗീകരിക്കാൻ സാധിക്കില്ലെന്നു ബീച്ചാശുപത്രി പൗരസമിതി ജനറൽ സെക്രട്ടറി സലാം വെള്ളയിൽ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് വെള്ളയിൽ പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



