
'കലയ്ക്ക് മതമില്ല'; ഡിവൈഎഫ്ഐ വേദിയില്‍ നൃത്തം ചെയ്ത് മന്‍സിയ (വീഡിയോ)
അഹിന്ദുവാണെന്ന കാരണത്താല്‍ കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവ കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ
തൃശൂര്‍: അഹിന്ദുവാണെന്ന കാരണത്താല്‍ കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവ കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഡിവൈഎഫ്ഐ ഒരുക്കിയ വേദിയിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്. പൊതു ഇടങ്ങളെ മതേതരമായ കലാസാംസ്കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്ഐ പരിപാടി സംഘടിപ്പിച്ചത്.
സാംസ്കാരിക സദസ്സില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ചു. മന്ത്രി ആര് ബിന്ദു, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, കേരള സാഹിത്യ അക്കാദമി ചെയര്മാന് പ്രഫ.കെ സച്ചിദാനന്ദന്, കവി പിഎന്‍ ഗോപീകൃഷ്ണന്, എഴുത്തുകാരി രേണു രാമനാഥന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മന്‍സിയയ്ക്ക് വേദി ഒരുക്കി നല്‍കുമെന്ന് ഡിവൈഎഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 21ന് നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് മന്‍സിയയെ ഒഴിവാക്കിയത്. അഹിന്ദു ആയതിനാല്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നത് എന്നാണ് ഇടതുപക്ഷം നേതൃത്വം നല്കുന്ന ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.
ഈ വാര്‍ത്തകൂടി വായിക്കാം കെവി തോമസിന് കാരണംകാണിക്കല്‍ നോട്ടീസ്, ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു



