സദാചാര ​ഗുണ്ടകളുടെ ആക്രമണത്തിനിരയായ ചിത്രകാരൻ ജീവനൊടുക്കി 

സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം സുരേഷിനെ ആക്രമിച്ചിരുന്നു

സുരേഷ് ചാലിയത്ത് /ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:47 am IST
Edited by :migrator

മലപ്പുറം: ചിത്രകാരനും കലാസംവിധായകനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് ജീവനൊടുക്കി. സദാചാര ​ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായതിന് പിന്നാലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 

സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം സുരേഷിനെ ആക്രമിച്ചിരുന്നു. അമ്മയുടെയും മക്കളുടെയും കൺമുന്നിൽ വച്ച് മർദ്ദിച്ച വിഷമിത്തിലായിരുന്നു സുരേഷെന്ന് ബന്ധുക്കൾ പറഞ്ഞു.

ഉടലാഴം,സൂരൃകാന്തിപ്പാടം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായിരുന്നു സുരേഷ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now